പെൻഷനേഴ്സ് സംഘ് താലൂക്ക് സമ്മേളനം.

Sunday 16 November 2025 12:22 AM IST

തിരൂർ:കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘിന്റെ തിരൂർ താലൂക്ക് സമ്മേളനം 14.ന് തിരൂർ പൊലീസ് ലൈനിൽ നടന്നു.

ജില്ലാ സെക്രട്ടറി വിജയൻ യോഗം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ബാലകൃഷ്ണൻ, പ്രസിഡന്റ് കൃഷ്ണൻ എമ്പ്രാന്തിരി, ഷൺമുഖൻ എന്നിവർ സംസാരിച്ചു. സംസ്ഥാന ജീവനക്കാരുടെ കുടിശ്ശികയായ

ആനുകൂല്യങ്ങൾ തടഞ്ഞുവച്ചതിനെയും മെഡിസെപ് പ്രീമിയം വർദ്ധിപ്പിക്കുന്നതിനെയും യോഗം ശക്തമായി അപലപിച്ചു. 2026 -ലെ പുതിയ ഭാരവാഹികളായി ജനാർദ്ദനൻ തറാലിനെ പ്രസിഡന്റായും

സെക്രട്ടറിയായി

കെ.പി. ബാലകൃഷ്ണനെയും ട്രഷററായി സി. ഷൺമുഖനേയും തിരഞ്ഞെടുത്തു.