കാസർകോട്ട് സി.പി.എം മുൻ ഏരിയ കമ്മിറ്റി അംഗം ബി.ജെ.പിയിൽ
Sunday 16 November 2025 1:12 AM IST
പാണത്തൂർ (കാസർകോട്): രണ്ടുവർഷമായി സി.പി.എമ്മുമായി അകന്നുകഴിയുന്ന മുൻ പനത്തടി ഏരിയാ കമ്മറ്റി അംഗം ബി.ജെ.പിയിൽ ചേർന്നു. പനത്തടി പഞ്ചായത്തിലെ മുൻ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൻ കൂടിയായ ആർ.സി രജനീ ദേവിയാണ് ഇന്നലെ വൈകുന്നരം കാസർകോട് നടന്ന ശബരമല സംരക്ഷണസമ്മേളനത്തിൽ വച്ച് ബി.ജെ.പിയിൽ ചേർന്നത്. മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ ഷാളണിയിച്ചു.
കർഷക സംഘം ജില്ലാ എക്സികൂട്ടീവ് അംഗം, പുരോഗമന കലാ സാഹിത്യ വേദി പനത്തടി ഏരിയാ വൈസ് പ്രസിഡന്റ്, ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയാ ജോയിന്റ് സെക്രട്ടറി ചുമതലകൾ വഹിച്ചിരുന്നു. പനത്തടി സി ഡി.എസ് ചെയർപേഴ്സണായും പ്രവർത്തിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനക്ഷേമ, വികസന ഭരണത്തിൽ ആകൃഷ്ടയായാണ് ബിജെപിയിൽ ചേരുന്നതെന്ന് രജനിദേവി പറഞ്ഞു.