ആത്മഹത്യയിൽ സങ്കടം: രാജീവ് ചന്ദ്രശേഖർ
Sunday 16 November 2025 1:15 AM IST
തൃശൂർ: ആർ.എസ്.എസ് പ്രവർത്തകന്റെ ആത്മഹത്യ ദൗർഭാഗ്യകരമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. ആത്മഹത്യയുടെ കാരണം കണ്ടുപിടിക്കും. സംഭവം ഏറെ സങ്കടകരമാണ്. എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല. ബി.ജെ.പി ജില്ലാ പ്രസിഡന്റുമായി സംസാരിച്ചു. അദ്ദേഹത്തിൽ നിന്ന് വിവരങ്ങൾ തേടിയിട്ടുണ്ട്. എല്ലാ കാര്യങ്ങളും പരിശോധിക്കാൻ ജില്ലാ പ്രസിഡന്റിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.