തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ഥാനാർത്ഥിയെ നായ കടിച്ചു
Sunday 16 November 2025 1:21 AM IST
അടിമാലി: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ഥാനാർത്ഥിയെ നായ കടിച്ചു. ബൈസൺവാലി പഞ്ചായത്ത് രണ്ടാം വാർഡിലാണ് സംഭവം. യു.ഡി.എഫ് സ്ഥാനാർത്ഥി ജാൻസി ബിജുവിനാണ് കടിയേറ്റത്. വോട്ട് തേടിയെത്തിയ വീട്ടിലെ നായയാണ് കടിച്ചത്. ഇന്നലെ രാവിലെ പ്രവർത്തകർക്കൊപ്പം പ്രചരണത്തിറങ്ങിയതായിരുന്നു. പാഞ്ഞടുത്ത നായ ആദ്യം ജാൻസിയ്ക്കൊപ്പം ഉണ്ടായിരുന്ന വരെ വിരട്ടി ഓടിച്ചു. ജാൻസിയും ഓടിയെങ്കിലും നായ പിന്നാലെയെത്തി കടിക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടി.