കൊല്ലത്ത് അപകടം പുനഃസൃഷ്ടിച്ച് റെയിൽവേയുടെ സുരക്ഷാഡ്രിൽ

Sunday 16 November 2025 1:25 AM IST

തിരുവനന്തപുരം: കൊല്ലം ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ യാർഡിൽ ട്രെയിനിന് അപകടം സംഭവിച്ച സാഹചര്യം സൃഷ്ടിച്ച് റെയിൽവേ തിരുവനന്തപുരം ഡിവിഷൻ ഇന്നലെ സുരക്ഷാ പരിശീലനം നടത്തി.ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ മേൽനോട്ടത്തിൽ നടത്തിയ പരിപാടിയിൽ റെയിൽവേയിലെ ഓപ്പറേറ്റിംഗ്, മെക്കാനിക്കൽ,ഇലക്ട്രിക്കൽ,സിഗ്നൽ &ടെലികമ്യൂണിക്കേഷൻ,മെഡിക്കൽ,സുരക്ഷ,കൊമേഴ്സ്യൽ വിഭാഗങ്ങൾ എന്നിവയുൾപ്പെടെ ഡിവിഷനിലെ വിവിധ വകുപ്പുകൾ പങ്കെടുത്തു.എൻ.ഡി.ആർ.എഫ്,ഫയർ & റെസ്‌ക്യൂ സർവീസസ്,പോലീസ്,ആരോഗ്യ വകുപ്പ്,റവന്യൂ വകുപ്പ് തുടങ്ങിയ ഏജൻസികളും പങ്കെടുത്തു.

പാസഞ്ചർ കോച്ചുകൾ പാളം തെറ്റുക,തീപിടിക്കുക,യാത്രക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുക തുടങ്ങിയ ഒന്നിലധികം അടിയന്തര സാഹചര്യങ്ങൾ സൃഷ്ടിച്ചു.കോച്ചുകൾ വീണ്ടും പാളത്തിൽ കയറ്റുന്നതിനുള്ള ക്രെയിൻ പ്രവർത്തനങ്ങൾ,പരിക്കേറ്റവരെ ഒഴിപ്പിക്കുക,ജീവഹാനി സംഭവിച്ചവർക്ക് അടിയന്തര നടപടിക്രമങ്ങൾ നടപ്പിലാക്കുക,യാത്രക്കാരെ സുരക്ഷിതമായി മാറ്റുക,സഹായ കേന്ദ്രങ്ങൾ സ്ഥാപിക്കുക,ടോൾഫ്രീ നമ്പറുകൾ,ഫാക്സ്,അടിയന്തര വിവര വിനിമയ ശൃംഘലകളുടെ വിന്യാസം എന്നിവയും പരിശീലനത്തിൽ ഉൾപ്പെട്ടു.

ഡിവിഷണൽ റെയിൽവേ മാനേജർ ദിവ്യകാന്ത് ചന്ദ്രകർ,മുതിർന്ന ഉദ്യോഗസ്ഥർക്കൊപ്പം അപകടസ്ഥലത്ത് നിന്ന് പ്രവർത്തനങ്ങൾ നിരീക്ഷിച്ചു.ഡിവിഷണൽ കൺട്രോൾ ഓഫീസിൽ അഡീഷണൽ ഡിവിഷണൽ റെയിൽവേ മാനേജർ വിജി എം.ആറിന്റെ നേതൃത്വത്തിൽ ദുരന്തനിവാരണ കേന്ദ്രം പ്രവർത്തിച്ചു.ദക്ഷിണ റെയിൽവേയുടെ പ്രിൻസിപ്പൽ ചീഫ് സേഫ്റ്റി ഓഫീസർ ലളിത് കുമാർ മൻസുഖാനിയുടെ നേതൃത്വത്തിൽ നടന്ന അവലോകന യോഗം എല്ലാ വകുപ്പുകളുടെയും പ്രകടനം വിലയിരുത്തി,