കൗൺസലിംഗിലും മാനസിക പീഡനം: വിമർശിച്ച് കോടതി
Sunday 16 November 2025 1:28 AM IST
തലശേരി: കേസ് നടക്കുന്നതിനിടെ കൗൺസലിംഗിലും പാലത്തായി പെൺകുട്ടി മാനസിക പീഡനത്തിരയായെന്ന് കോടതിവിധിയിൽ പറയുന്നു. കൗൺസിലർമാർ പെൺകുട്ടിയോട് അത്തരം ചോദ്യങ്ങളാണ് ചോദിച്ചത്. അന്വേഷണസംഘം കൗൺസിലർമാരുടെ അത്തരം ചോദ്യങ്ങൾ തടസപ്പെടുത്താത്തത് വലിയ തെറ്റായെന്നും കോടതി നിരീക്ഷിച്ചു.
സൗന്ദര്യമുള്ള ആളെ ആകർഷിക്കുന്ന പെൺകുട്ടിയെന്ന പ്രതിഭാഗത്തിന്റെ വാദത്തെയും കോടതി എതിർത്തിരുന്നു. പെൺകുട്ടിക്ക് മാനഹാനി വരുത്തുന്ന രീതിയിലാണ് പ്രതിഭാഗം വാദമെന്ന് കുറ്റപ്പെടുത്തി താക്കീതു നൽകി. വിവിധ ഘട്ടങ്ങളിൽ അന്വേഷണം മാറിയതും പെൺകുട്ടിയെ മാനസിക സംഘർഷത്തിലാക്കിയിരുന്നു. അന്വേഷണത്തിന്റെ തുടക്കത്തിൽ പൊലിസ് യൂണിഫോമിൽ പെൺകുട്ടിയെ സമീപിച്ചതും മാനസിക പ്രയാസം സൃഷ്ടിച്ചു.