75000 കോടിയുടെ വൻവിപണി, ലാഭം മുഴുവൻ ഉണ്ടാക്കുന്നത് ഇവർ

Sunday 16 November 2025 4:32 AM IST

വ​ർ​ണ​പ്പ​കി​ട്ടോ​ടെ​ ​പെ​യി​ന്റ് ​വി​പ​ണി

സാ​മ്പ​ത്തി​ക​ ​ഉ​ണ​ർ​വി​ൽ​ ​ക​മ്പ​നി​ക​ളു​ടെ​ ​ലാ​ഭം​ ​ഉ​യ​രു​ന്നു

കൊ​ച്ചി​:​ ​വ്യാ​വ​സാ​യി​ക,​ ​ഡെ​ക്ക​റേ​റ്റീ​വ് ​മേ​ഖ​ല​യി​ലെ​ ​മി​ക​ച്ച​ ​വി​ൽ​പ്പ​ന​യു​ടെ​ ​ക​രു​ത്തി​ൽ​ ​രാ​ജ്യ​ത്തെ​ ​പെ​യി​ന്റ് ​വി​പ​ണി​ ​കു​തി​ക്കു​ന്നു.​ ​ജൂ​ലാ​യ് ​മു​ത​ൽ​ ​സെ​പ്തം​ബ​ർ​ ​വ​രെ​യു​ള്ള​ ​മൂ​ന്ന് ​മാ​സ​ത്തി​ൽ​ ​ഇ​ന്ത്യ​യി​ലെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​പെ​യി​ന്റ് ​ക​മ്പ​നി​യാ​യ​ ​ഏ​ഷ്യ​ൻ​ ​പെ​യി​ന്റ്‌​സി​ന്റെ​ ​അ​റ്റാ​ദാ​യം​ ​മു​ൻ​വ​ർ​ഷം​ ​ഇ​തേ​കാ​ല​യ​ള​വി​നേ​ക്കാ​ൾ​ 43​ ​ശ​ത​മാ​നം​ ​ഉ​യ​ർ​ന്ന് 993.59​ ​കോ​ടി​ ​രൂ​പ​യി​ലെ​ത്തി.​ ​പ്ര​വ​ർ​ത്ത​ന​ ​വ​രു​മാ​നം​ ​മു​ൻ​വ​ർ​ഷ​ത്തേ​ക്കാ​ൾ​ 6.4​ ​ശ​ത​മാ​നം​ ​വ​ർ​ദ്ധ​ന​യോ​ടെ​ 8,513.70​ ​കോ​ടി​ ​രൂ​പ​യാ​യി.​ ​അ​തേ​സ​മ​യം​ ​കാ​ലം​ ​തെ​റ്റി​ ​പെ​യ്ത​ ​മ​ഴ​ ​മൂ​ലം​ ​ഏ​പ്രി​ൽ​ ​മു​ത​ൽ​ ​ജൂ​ൺ​ ​വ​രെ​യു​ള്ള​ ​കാ​ല​യ​ള​വി​നേ​ക്കാ​ൾ​ ​വി​റ്റു​വ​ര​വി​ൽ​ ​അ​ഞ്ച് ​ശ​ത​മാ​ന​വും​ ​ലാ​ഭ​ത്തി​ൽ​ ​പ​ത്ത് ​ശ​ത​മാ​ന​വും​ ​കു​റ​വു​ണ്ട്.​ ​വി​പു​ല​മാ​യ​ ​പ​ര​സ്യ​ ​പ്ര​ചാ​ര​ണ​ങ്ങ​ളും​ ​ബ്രാ​ൻ​ഡ് ​ബി​ൽ​ഡിം​ഗ് ​ന​ട​പ​ടി​ക​ളു​മാ​ണ് ​മി​ക​ച്ച​ ​പ്ര​ക​ട​നം​ ​കാ​ഴ്ച​വ​ക്കാ​ൻ​ ​ഏ​ഷ്യ​ൻ​ ​പെ​യി​ന്റ്സി​നെ​ ​സ​ഹാ​യി​ച്ച​ത്.​ ​ആ​ഭ്യ​ന്ത​ര​ ​അ​ല​ങ്കാ​ര​ ​മേ​ഖ​ല​യി​ൽ​ ​ര​ണ്ട​ക്ക​ ​വ​ള​ർ​ച്ച​ ​നേ​ടാ​നും​ ​ക​മ്പ​നി​ക്ക് ​ക​ഴി​ഞ്ഞു. രാ​ജ്യ​ത്തെ​ ​ര​ണ്ടാ​മ​ത്തെ​ ​വ​ലി​യ​ ​ക​മ്പ​നി​യാ​യ​ ​ബെ​ർ​ജ​ർ​ ​പെ​യി​ന്റ്‌​സി​ന്റെ​ ​വ​രു​മാ​നം​ 1.9​ ​ശ​ത​മാ​നം​ ​ഉ​യ​ർ​ന്ന് 2,827​ ​കോ​ടി​ ​രൂ​പ​യാ​യെ​ങ്കി​ലും​ ​അ​റ്റാ​ദാ​യ​ത്തി​ൽ​ 23.6​ ​ശ​ത​മാ​നം​ ​കു​റ​വു​ണ്ടാ​യി.​ ​ന​ട​പ്പു​ ​സാ​മ്പ​ത്തി​ക​ ​വ​ർ​ഷ​ത്തി​ലെ​ ​ആ​ദ്യ​ ​അ​ർ​ദ്ധ​ ​വ​ർ​ഷ​ത്തി​ൽ​ ​പ്ര​വ​ർ​ത്ത​ന​ ​വ​രു​മാ​നം​ 2.1​ ​ശ​ത​മാ​നം​ ​വ​ർ​ദ്ധി​ച്ച് 6,028.3​ ​കോ​ടി​ ​രൂ​പ​യി​ലെ​ത്തി.

മ​ത്സ​രം​ ​മു​റു​കു​ന്നു കു​മാ​ർ​ ​മം​ഗ​ളം​ ​ബി​ർ​ള​യു​ടെ​ ​ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​ ​ബി​ർ​ള​ ​ഓ​പ്പ​സ് ​വ​മ്പ​ൻ​ ​നി​ക്ഷേ​പ​വു​മാ​യി​ ​പെ​യി​ന്റ് ​വ്യ​വ​സാ​യ​ത്തി​ൽ​ ​പ്ര​വേ​ശി​ച്ച​തോ​ടെ​ ​മ​ത്സ​രം​ ​ശ​ക്ത​മാ​കു​ക​യാ​ണ്.​ ​പ​തി​നാ​യി​രം​ ​കോ​ടി​ ​രൂ​പ​ ​നി​ക്ഷേ​പ​ത്തി​ൽ​ ​പെ​യി​ന്റ് ​വി​പ​ണി​യി​ൽ​ ​വി​ഹി​തം​ ​ഗ​ണ്യ​മാ​യി​ ​വ​ർ​ദ്ധി​പ്പി​ക്കാ​നാ​ണ് ​ആ​ദി​ത്യ​ ​ബി​ർ​ള​യു​ടെ​ ​നീ​ക്കം.​ ​സി​മ​ന്റ് ​രം​ഗ​ത്ത് ​അ​ൾ​ട്രാ​ടെ​ക്ക് ​നേ​ടി​യ​ ​വി​ജ​യം​ ​പെ​യി​ന്റ് ​വി​പ​ണി​യി​ൽ​ ​ആ​വ​ർ​ത്തി​ക്കാ​ൻ​ ​ബി​ർ​ള​ ​ഓ​പ്പ​സ് ​ഒ​രു​ങ്ങു​ക​യാ​ണ്.

വി​പ​ണി​യി​ലെ​ ​ക​രു​ത്ത​ൻ​മാർ ക​മ്പ​നി​:​ ​വി​ഹി​തം ഏ​ഷ്യ​ൻ​ ​പെ​യി​ന്റ്സ്:​ 59​ ​ശ​ത​മാ​നം ബെ​ർ​ജ​ർ​ ​പെ​യി​ന്റ്‌​സ്:​ 18​ ​ശ​ത​മാ​നം കാ​ൻ​സാ​യി​ ​നെ​രോ​ലാ​ക്:​ 15​ ​ശ​ത​മാ​നം ബി​ർ​ള​ ​ഓ​പ്പ​സ്:​ 6​ ​ശ​ത​മാ​നം

പെ​യി​ന്റ് ​വി​പ​ണി​യി​ലെ​ ​മൊ​ത്തം​ ​വി​റ്റു​വ​ര​വ് 75,000​ ​കോ​ടി​ ​രൂപ