കേരള സ്റ്റേറ്റ് ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പിന് തുടക്കം
തിരുവനന്തപുരം: കേരള സ്റ്റേറ്റ് ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പിന് കാര്യവട്ടം എൽ.എൻ.സി.പി.ഇ സൈക്ലിംഗ് വെലോഡ്രോമിൽ തുടക്കം. 14 ജില്ലകളിൽ നിന്നുള്ള സൈക്ലിംഗ് താരങ്ങൾ ഇന്നും നാളെയുമായി 8 വിഭാഗങ്ങളിൽ 32 മത്സരയിനങ്ങളിൽ മത്സരിക്കും. ഉത്തരാഖണ്ഡിലെ രുദ്രാപൂരിൽ നടക്കുന്ന ദേശീയ ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പിനുള്ള ടീമിനെ തിരഞ്ഞെടുക്കുന്നത് ഈ മത്സരങ്ങളിൽ നിന്നാണ്. രാവിലെ 10ന് കേരള സൈക്ലിംഗ് അസോസിയേഷൻ പ്രസിഡന്റ് കോട്ടുകാൽ കൃഷ്ണകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. കേരള സൈക്ലിംഗ് അസോസിയേഷൻ ചെയർമാൻ സുധീഷ് കുമാർ എസ്.എസ് മുഖ്യപ്രഭാഷണം നടത്തി. എൽ.എൻ.സി.പി.ഇ പ്രിൻസിപ്പൽ ഡോ.ജി.കിഷോർ മുഖ്യാതിഥിയായി. നിംസ് മെഡിസിറ്റി ജനറൽ മാനേജർ ഡോ.സജു.കെ.എ,സെക്രട്ടറി വിനോദ് കുമാർ.കെ,ട്രഷറർ ജി.എസ്.പത്മകുമാർ, സി.എഫ്.ഐ പ്രതിനിധി ബി.ജയപ്രസാദ്,സി.എഫ്.ഐ ഒബ്സർവർ അനൂപ് എസ്.നായർ, കെ.എസ്.സി ഒബ്സർവർ എ.എം.കെ.നിസാർ തുടങ്ങിയവർ പങ്കെടുത്തു.
ക്യാപ്ഷൻ- കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ കേരള സ്റ്റേറ്റ് ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യുന്നു