വിജയതിളക്കത്തിൽ സെന്റ് തോമസ് സെൻട്രൽ സ്കൂൾ 

Sunday 16 November 2025 5:37 AM IST

തിരുവനന്തപുരം : ഭാരതീയ വിദ്യഭവനിൽ നടന്ന സൗത്ത് സോൺ സഹോദയ ചെസ് ചാമ്പ്യൻഷിപ്പിൽ, ഉജ്ജ്വല വിജയത്തോടെ തിരുവനന്തപുരം മുക്കോലക്കൽ സെന്റ് തോമസ് സെൻട്രൽ സ്കൂൾ ഓവറോൾ കിരീടം സ്വന്തമാക്കി. ആര്യ സെൻട്രൽ സ്കൂൾ, പട്ടം രണ്ടും, ക്രൈസ്റ്റ് നഗർ സ്കൂൾ, കവടിയാർ മൂന്നും സ്ഥാനങ്ങൾ നേടി.

സൗത്ത് സോൺ സഹോദയ ചെസ് ചാമ്പ്യൻഷിപ്പിൽ ഓവറോൾ ചാമ്പ്യൻമാരായ തിരുവനന്തപുരം മുക്കോലക്കൽ സെന്റ് തോമസ് സെൻട്രൽ സ്കൂൾ ട്രോഫി സ്വീകരിക്കുന്നു