കണ്ണൂരിൽ ബിഎൽഒ ജീവനൊടുക്കി; ജോലി സമ്മർദ്ദമാണ് ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്ന് കുടുംബം

Sunday 16 November 2025 1:25 PM IST

കണ്ണൂർ: പയ്യന്നൂർ ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ) ജീവനൊടുക്കി. ഏറ്റുകുടുക്ക സ്വദേശി അനീഷ് ആണ് മരിച്ചത്. കുന്നരു യുപി സ്‌കൂളിലെ പ്യൂൺ ആണ് അനീഷ്. ഇന്ന് രാവിലെ 11 മണിയോടെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ആത്മഹത്യയെന്നാണ് പ്രാഥമിക നിമഗമനം. ബിഎൽഒ ആയി ജോലി ചെയ്യുന്നതിന്റെ സമ്മർദ്ദം ആണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് കുടുംബം പറയുന്നത്. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ല. ഭാര്യയ്ക്കും മക്കൾക്കുമൊപ്പമാണ് അനീഷ് കഴിഞ്ഞിരുന്നത്. പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.