മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട തുറന്നു, ആദ്യ ദിനം തന്നെ ഡോളി സർവീസ് അലങ്കോലപ്പെട്ടു

Sunday 16 November 2025 6:41 PM IST

പത്തനംതിട്ട: മണ്ഡല - മകരവിളക്ക് തീർത്ഥാടനത്തിന്റെ ആദ്യ ദിവസം തന്നെ ശബരിമലയിലെ ഡോളി സർവീസ് അലങ്കോലപ്പെട്ടു. ഡോളി സംവിധാനം ഇല്ലാത്തതിനാൽ ശാരീരിക ബുദ്ധിമുട്ടുള്ള ഭക്തർ പമ്പയിൽ കാത്തുകിടക്കുകയാണ്. മരാമത്തും വിജിലൻസും ചേർന്ന് നടത്തേണ്ട പരിശോധന പൂർത്തിയാക്കാത്തതാണ് സർവീസ് അലങ്കോലപ്പെടാനുള്ള കാരണം. എന്നാൽ സ്വാധീനമുള്ളവർക്ക് ഡോളി സംവിധാനം ലഭ്യമാകുന്നുണ്ടെന്നാണ് ഭക്തർ ആരോപിക്കുന്നത്.

അതേസമയം ത​ന്ത്രി​ ​ക​ണ്ഠ​ര​ര് ​മ​ഹേ​ഷ് ​മോ​ഹ​ന​രു​ടെ​ ​സാ​ന്നി​ദ്ധ്യ​ത്തി​ൽ​ ​മേ​ൽ​ശാ​ന്തി​ ​അ​രു​ൺ​കു​മാ​ർ​ ​ന​മ്പൂ​തി​രി​ ​ന​ട​തു​റ​ന്ന് ​ശ്രീ​ല​ക​ത്ത് ​ദീ​പം​ ​തെ​ളി​ച്ചു. മേ​ൽ​ശാ​ന്തി​ ​പ​തി​നെ​ട്ടാം​പ​ടി​ ​ഇ​റ​ങ്ങി​ ​ഹോ​മ​കു​ണ്ഡ​ത്തി​ൽ​ ​അ​ഗ്നി​ ​തെ​ളി​ക്കുകയും ചെയ്തു.​ ​ഇ​രു​മു​ടി​ക്കെ​ട്ടു​മാ​യി​ ​പ​തി​നെ​ട്ടാം​ ​പ​ടി​ക്ക് ​സ​മീ​പം​ ​തി​രു​മു​റ്റ​ത്ത് ​കാ​ത്തു​നി​ൽ​ക്കു​ന്ന​ ​നി​യു​ക്ത​ ​ശ​ബ​രി​മ​ല​ ​മേ​ൽ​ശാ​ന്തി​ ​ചാ​ല​ക്കു​ടി​ ​വാ​സു​പു​രം​ ​മ​റ്റ​ത്തൂ​ർ​കു​ന്ന് ​ഏ​റ​ന്നൂ​ർ​ ​മ​ന​യി​ൽ​ ​ഇ ഡി പ്ര​സാ​ദി​നെ​യും​ ​മാ​ളി​ക​പ്പു​റം​ ​മേ​ൽ​ശാ​ന്തി​ ​കൊ​ല്ലം​ ​മ​യ്യ​നാ​ട് ​കൂ​ട്ടി​ക്ക​ട​ ​ആ​യി​രം​തെ​ങ്ങ് ​മു​ട്ട​ത്തു​മ​ഠം​ ​എം ജി മ​നു​ ​ന​മ്പൂ​തി​രി​യെ​യും​ ​മേ​ൽ​ശാ​ന്തി​ ​കൈ​പി​ടി​ച്ച് ​പ​തി​നെ​ട്ടാം​പ​ടി​യി​ലൂ​ടെ​ ​സോ​പാ​ന​ത്തേ​ക്ക് ​ആ​ന​യി​ച്ചു.​ ​

ഭ​ഗ​വ​ത് ​ദ​ർ​ശ​ന​ത്തി​നു​ശേ​ഷം​ പ്ര​സാ​ദി​നെ​ ​സോ​പാ​ന​ത്തി​ലി​രു​ത്തി​ ​ത​ന്ത്രി​ ​ക​ല​ശാ​ഭി​ഷേ​കം​ ​ന​ട​ത്തി​യ​ശേ​ഷം​ ​ശ്രീ​കോ​വി​ലി​ലേ​ക്ക് ​കൊ​ണ്ടു​പോ​യി.​ ​അ​യ്യ​പ്പ​വി​ഗ്ര​ഹ​ത്തി​നു​ ​സ​മീ​പം​ ​ഇ​രു​ത്തി​ ​കാ​തി​ൽ​ ​മൂ​ല​മ​ന്ത്രം​ ​ചൊ​ല്ലി​ക്കൊ​ടു​ക്കുകയും എം ജി മ​നു​ ​ന​മ്പൂ​തി​രി​യെ​യും​ ​ഇ​തേ​രീ​തി​യി​ൽ​ ​മാ​ളി​ക​പ്പു​റം​ ​മേ​ൽ​ശാ​ന്തി​യാ​യി​ ​അ​വ​രോ​ധി​ക്കുകയും ചെയ്തു .​ക​ഴി​ഞ്ഞ​ ​ഒ​രു​വ​ർ​ഷ​ത്തെ​ ​ശ​ബ​രി​മ​ല​ ​മേ​ൽ​ശാ​ന്തി​ ​അ​രു​ൺ​ ​കു​മാ​ർ​ ​ന​മ്പൂ​തി​രി​യും​ ​മാ​ളി​ക​പ്പു​റം​ ​മേ​ൽ​ശാ​ന്തി​ ​ടി ​വാ​സു​ദേ​വ​ൻ​ ​ന​മ്പൂ​തി​രി​യും​ ​രാ​ത്രി​ 10​ന് ​ന​ട ​അ​ട​ച്ച​ശേ​ഷം​ ​പ​തി​നെ​ട്ടാം​പ​ടി​ ​ഇ​റ​ങ്ങി​ ​വീ​ടു​ക​ളി​ലേ​ക്ക് ​മ​ട​ങ്ങും.