എഴുത്തുകാരി അഭിനയത്തിലേക്ക്
കൊച്ചി: മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള ഈ വർഷത്തെ സംസ്ഥാന അവാർഡ് നേടിയ സി.എസ് മീനാക്ഷി അഭിനയരംഗത്തേയ്ക്ക്. ആപ്പിൾട്രീ സിനിമാസിന്റെ ബാനറിൽ സജിൻലാൽ സംവിധാനംചെയ്യുന്ന ഭാഗ്യലക്ഷ്മിയിൽ അദ്ധ്യാപികയുടെ വേഷത്തിലാണ് എൻജിനീയറായ മീനാക്ഷിയെത്തുന്നത്. മാദ്ധ്യമപ്രവർത്തകനായ ബാബു വെളപ്പായ കഥയും തിരക്കഥയുമെഴുതുന്ന സിനിമയിലെ ശ്രദ്ധേയമായ കഥാപാത്രത്തിന് മീനാക്ഷിയാണ് ശബ്ദവും നൽകുന്നത്. മീനാക്ഷിയുടെ പാട്ടിന്റെ പെൺതാരകൾ എന്ന പുസ്തകമാണ് പുരസ്കാരത്തിന് അർഹമായത്. കോഴിക്കോട് സ്വദേശിയായ മീനാക്ഷിയുടെ ആദ്യപുസ്തകം ഭൗമചാപം സാഹിത്യ അക്കാഡമി അവാർഡുൾപ്പടെ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.