സെൻട്രൽ സ്‌കൂൾ ജില്ലാ കായികമേള
Monday 17 November 2025 1:58 AM IST
കൊച്ചി: സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിന്റെ ആഭിമുഖ്യത്തിലുള്ള കേരള സെൻട്രൽ സ്‌കൂൾ സ്‌പോർട്‌സ് മീറ്റിന്റെ ജില്ലാതല മത്സരം 24ന് കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഗ്രൗണ്ടിൽ നടക്കും. ലോഗോ പ്രകാശനം ഡെപ്യൂട്ടി കളക്ടർ വിനോദ് രാജ് നിർവഹിച്ചു. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, കേന്ദ്രീയ വിദ്യാലയ, നവോദയ വിദ്യാർത്ഥികൾക്കായി സർക്കാർ അംഗീകാരമുള്ള ഏക കായികമേളയാണിതെന്ന് ജനറൽ കൺവീനർ ഡോ. ഇന്ദിര രാജൻ അറിയിച്ചു. ഒരു വിദ്യാർത്ഥിക്ക് മൂന്നിനങ്ങളിൽ പങ്കെടുക്കാം. നവംബർ 20നകം രജിസ്‌റ്റർ ചെയ്യണം. ചടങ്ങിൽ സുചിത്ര ഷൈജിന്ത്, ഫാ. മാത്യു കരീത്തറ, വിനുമോൻ മാത്യു, പ്രതീത, അനിൽകുമാർ എന്നിവർ പങ്കെടുത്തു.