ജൈവ വൈവിദ്ധ്യ സംരക്ഷണ പദ്ധതി
കളമശേരി: രാജഗിരി കോളേജ് ഒഫ് സോഷ്യൽ സയൻസസിന്റെ സാമൂഹിക സേവന വിഭാഗമായ രാജഗിരി ഔട്ട്റീച്ചിന്റെയും കളമശേരി സെന്റ് പോൾസ് കോളേജിന്റെയും സഹകരണത്തോടെ ജൈവവൈവിദ്ധ്യ സംരക്ഷണ പദ്ധതി സംഘടിപ്പിച്ചു. ഓഷ്യൻ നെറ്റ്വർക്ക് എക്സ്പ്രസ് പ്രൈവറ്റ് ലിമിറ്റഡിന്റെ പിന്തുണയുണ്ട്. ബയോഡൈവേഴ്സിറ്റി ക്ലബ്ബ്, എൻകോൺ ക്ലബ്ബ്, സെന്റ് പോൾസ് കോളേജ് എൻ.എസ്.എസ്. യൂണിറ്റ് നേച്ചർ ക്ലബ്, റിവൈൽഡ് ഫാം സ്കൂൾ എന്നിവർ നേതൃത്വം നൽകി. ഫാ. വർഗീസ് വലിയപറമ്പിൽ, പ്രൊഫ. പ്രമദ രാമചന്ദ്രൻ, ഡോ. സ്മിജി, സജിമോൻ സക്കറിയ, ഫാ. നിജിൻ കാട്ടിപറമ്പിൽ, രഞ്ജിത്ത് കെ.യു, ഡോ.മേരി വിജില സി.വി, ഡോ. ജോൺ മാത്യു, ഡോ. മേരി സൂര്യ, ഡോ.ലിമ സണ്ണി തുടങ്ങിയവർ സംസാരിച്ചു.