ഓട്ടൻതുള്ളലുമായി വൃശ്ചികോത്സവം
തൃപ്പൂണിത്തുറ: ശ്രീ പൂർണ്ണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിന് ഇത്തവണ വ്യത്യസ്തയിനം ഓട്ടൻതുള്ളലുമായി ആഘോഷക്കമ്മിറ്റി. ഓട്ടൻതുള്ളൽ, ശീതങ്കൻ തുള്ളൽ, പറയൻ തുള്ളൽ, ഉൾപ്പെടെ 24 തുള്ളലുകൾ ഇത്തവണ ഉത്സവത്തിന് അരങ്ങേറും. അതിൽ ഏഴു തുള്ളലുകൾ അവതരിപ്പിക്കുന്നത് വനിതാ കലാകാരികളാണ്. വൃശ്ചികോത്സവത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്രയധികം തുള്ളലുകൾ ക്ഷേത്രത്തിൽ അരങ്ങേറുന്നത്. മുൻ വർഷങ്ങളിൽ 22 വരെ തുള്ളലുകൾ അവതരിപ്പിച്ചിരുന്നെങ്കിലും വനിതാ കലാകാരികൾ ഉണ്ടായിരുന്നില്ല. ഇതോടെ ഏറ്റവും കൂടുതൽ ഓട്ടൻതുള്ളൽ അവതരിപ്പിക്കുന്ന ക്ഷേത്രമായി ശ്രീ പൂർണ്ണത്രയീശ ക്ഷേത്രം മാറുമെന്ന് കോ ഓർഡിനേറ്റർ വിശ്വനാഥൻ പറഞ്ഞു.