ഉപജില്ലാ കലോത്സവം സമാപിച്ചു
Monday 17 November 2025 12:38 AM IST
നാദാപുരം: നാദാപുരം ടി.ഐ.എം. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ഉപജില്ല സ്കൂൾ കലോത്സവം സമാപിച്ചു. എൽ.പി. വിഭാഗത്തിൽ ഭൂമിവാതുക്കൽ എം.എൽ.പി സ്കൂൾ ചാമ്പ്യന്മാരായി. സമാപന സമ്മേളനം സാഹിത്യകാരൻ യു.കെ കുമാരൻ ഉദ്ഘാടനം ചെയ്തു. റാഷിദ് കക്കാടൻ അദ്ധ്യക്ഷനായി. സി.എച്ച് സനൂപ് ജേതാക്കൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു. യു.പി. വിഭാഗത്തിൽ നാദാപുരം ജി.യു.പി, വാണിമേൽ എം.യു.പി, നാദാപുരം സി.സി.യു.പി, തൂണേരി ഇ.വി. യു.പി, വളയം യു.പി, കല്ലാച്ചി ജി.യു.പി എന്നിവർ ഒന്നാം സ്ഥാനക്കാരായി. ഹൈസ്കൂൾ വിഭാഗത്തിൽ ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂളും ഹയർസെക്കൻഡറി വിഭാഗത്തിൽ വളയം ഗവ. ഹയർ സെക്കൻഡറി സ്കൂളും ജേതാക്കളായി.