ക്ലാസ് ആരംഭിച്ചു
കോഴിക്കോട്: ആചാര്യശ്രീ രാജേഷ് നയിക്കുന്ന 'ഹിന്ദുധർമപഠനം വേദങ്ങളിലൂടെ' പഠനപദ്ധതിയുടെ ആദ്യ ക്ലാസ് ഇന്ന് കോഴിക്കോട് കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ഹാളിൽ നടന്നു. ഹിന്ദുധർമത്തിലെ മിഥ്യാധാരണകളെയും അവയുടെ യാഥാർത്ഥ്യങ്ങളെയും കുറിച്ചായിരുന്നു ക്ലാസ്. വേദങ്ങളെ അടിസ്ഥാനമാക്കിക്കൊണ്ട് എങ്ങനെ ഹിന്ദുധർമത്തിന്റെ അന്തഃസത്തയെ മനസ്സിലാക്കാമെന്ന് ആചാര്യശ്രീ പറഞ്ഞു. എല്ലാ ഞായറാഴ്ചകളിലും രാവിലെ 7.30 മുതൽ 8.30 വരെയാണ് ക്ലാസുകൾ നടക്കുക. ജാതിലിംഗഭേദമന്യേ ആർക്കും പങ്കെടുക്കാം. വൈദികസൂക്തങ്ങൾ, ബ്രഹ്മയജ്ഞം, അഗ്നിഹോത്രം, തർപ്പണം എന്നിവ ആറ് മാസത്തെ കോഴ്സിൽ പഠിപ്പിക്കും. വിവരങ്ങൾക്ക്: 0495 2961151, 9188793181.