നിയമബോധവത്ക്കരണം സംഘടിപ്പിച്ചു
Monday 17 November 2025 12:44 AM IST
കോഴിക്കോട്: ശിശുദിനത്തിൽ താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എം.എം. വി.എച്ച്.എസ്.എസ് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നിയമ ബോധവത്ക്കരണം സംഘടിപ്പിച്ചു. കോഴിക്കോട് താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി സെക്രട്ടറി പ്രദീപ് ഗോപിനാഥ് ഉദ്ഘാടനം നിർവഹിച്ചു. അഡ്വ. ജാസ്മിൻ കുട്ടികളുടെ നിയമാവകാശങ്ങൾ, ബാലപീഡനനിയമങ്ങൾ, ബാലവേല നിരോധനം, സൗജന്യ നിയമസഹായം എന്നിവയെക്കുറിച്ച് ക്ലാസെടുത്തു. സ്കൂൾ പ്രിൻസിപ്പൽ ഹനീഫ് പി അദ്ധ്യക്ഷത വഹിച്ചു. സ്കരിയ സി, മഹബുബാലി എ.പി, ഷിയാൻ, ഷാഫി, പ്രേമൻ പറനാട്ടിൽ, ഹാഷിം, സി.പി.റഷീദ് പൂനൂർ എന്നിവർ പ്രസംഗിച്ചു.