അഖിലേന്ത്യാ ഫുട്ബോൾ മത്സരം
കുന്ദമംഗലം: അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ജനുവരി ഒമ്പതു മുതൽ കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ഒരുക്കുന്ന ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ അരങ്ങേറുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്ത്യയിലെ പ്രമുഖ 18 ടീമുകൾ പങ്കെടുക്കുന്ന മത്സരംഫെബ്രുവരി ആദ്യവാരം സമാപിക്കും. കുന്ദമംഗലത്തെ സാൻഡോസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബാണ് സംഘാടകർ. 2500 പേർക്ക് ഇരിക്കാവുന്ന വൻ ഗ്യാലറിയാണ് നിർമ്മിക്കുന്നത്. ആവശ്യമെങ്കിൽ ഗ്യാലറി വലുതാക്കാനാകുന്ന രീതിയിലായിരിക്കും ഒരുക്കമെന്നും സ്ത്രീകൾക്കായി പ്രത്യേകം ഇരിപ്പിട സൗകര്യവും ഒരുക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ബഷീർ നീലാറമ്മൽ, മുഹ്സിൻഭൂപതി, റിയാസ് റഹ്മാൻ, ഫൈസൽ പങ്കെടുത്തു.