പുസ്തക പ്രകാശനം നടത്തി
കുറ്റ്യാടി: പുരോഗമന കലാസാഹിത്യ സംഘം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ അദ്ധ്യാപികയും എഴുത്തുകാരിയുമായ ചന്ദ്രി സൗപർണികയുടെ കടലാഴങ്ങളിലൂടെ എന്ന കവിതാ സമാഹാരത്തിൻ്റെ പ്രകാശനം ഗാന രചയിതാവ് രമേശ് കാവിൽ അമ്പലകുളങ്ങര ജനശക്തി ക്ലബ് ഗ്രൗണ്ടിൽ പ്രകാശനം നടത്തി ഉദ്ഘാടനം ചെയ്തു. കെ.വി രഗിൽ അദ്ധ്യക്ഷത വഹിച്ചു. പുരോഗമന കലാസാഹിത്യസംഘം ഏരിയ സെക്രട്ടറി പി.പി സജിത്ത് കുമാർ പുസ്തകം ഏറ്റുവാങ്ങി. എഴുത്ത്കാരൻ കുഞ്ഞിക്കണ്ണൻ വാണിമേൽ പുസ്തക പരിചയം നടത്തി. സി.പി സജിത, യു.കെ അതുൽ, പി.വിനോദൻ, ശശിധരൻ മുല്ലേരി, സി.കെ.വത്സരാജൻ, കെ.പി. പ്രജീഷ്, ഇ.എം സന്തോഷ് പ്രസംഗിച്ചു. കലാ പ്രതിഭകൾക്ക് ആദരവും പരിപാടികളും നടന്നു.