യാദവസഭ പ്രതിനിധികൾക്ക് യാത്രയയപ്പ് നൽകി
Monday 17 November 2025 12:05 AM IST
കാഞ്ഞങ്ങാട്: ഇന്ത്യൻ സൈന്യത്തിൽ അഹിർ റെജിമെന്റ് സ്ഥാപിക്കണമെന്ന ആവശ്യവുമായി ഓൾ ഇന്ത്യ യാദവ മഹാസഭയുടെ നേതൃത്വത്തിൽ ന്യൂഡൽഹി ജന്തർ മന്തിരിൽ 18ന് നടക്കുന്ന രസംഗള കലശ യാത്രയുടെ സമാപന സംഗമത്തിൽ പങ്കെടുക്കുന്ന കേരള പ്രതിനിധികൾക്ക് അഖില കേരള യാദവ സഭ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. പെരിയ യാദവ ഭവനിൽ സംസ്ഥാന രക്ഷാധികാരി വയലപ്രം നാരായണൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കെ. ശിവരാമൻ മേസ്ത്രി അദ്ധ്യക്ഷത വഹിച്ചു. പരിപാടി സംബന്ധിച്ച് ദേശീയ സെക്രട്ടറി അഡ്വ. എം. രമേഷ് യാദവ് വിശദീകരിച്ചു. മഹിളാ വിഭാഗം പ്രസിഡന്റ് പി. രാജേശ്വരി, വിശ്വനാഥൻ മലയാക്കോൾ, ബാബു മാണിയൂർ, കമലാക്ഷൻ ജയപുരം, കൃഷ്ണൻ കൂടാനം, ചന്ദ്രൻ പെരിയ, എം. മുരളീധരൻ സംസാരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം. ദാമോദരൻ സ്വാഗതവും ബാബു കുന്നത്ത് നന്ദിയും പറഞ്ഞു.