റോഡപകടങ്ങളിൽ മരിച്ചവരെ അനുസ്മരിച്ചു
Monday 17 November 2025 12:09 AM IST
കാഞ്ഞങ്ങാട്: വേൾഡ് റിമമ്പറൻസ് ഡേയുടെ ഭാഗമായി കാഞ്ഞങ്ങാട് സബ് ആർ.ടി ഓഫീസിന്റെ നേതൃത്വത്തിൽ വിവിധ സംഘടനകളുടെ സഹായത്തോടെ റോഡപകടങ്ങളിൽ ഇരയാക്കപ്പെട്ടവരുടെ ഓർമദിനം സംഘടിപ്പിച്ചു. ക്രൈംബ്രാഞ്ച് എസ്.പി. പി. ബാലകൃഷണൻ നായർ ഉദ്ഘാടനം ചെയ്തു. ജോയിന്റ് ആർ.ടി.ഒ എസ്.എസ് കുമാർ അദ്ധ്യക്ഷനായി. എം.വി.ഐ എം. വിജയൻ സ്വാഗതം പറഞ്ഞു. ലയൺസ് പ്രസിഡന്റ് കണ്ണൻ പാർത്ഥസാരഥി, ട്രാക്ക് സെക്രട്ടറി വി. വേണുഗോപാലൻ, ബസ് ഓപ്പറേറ്റർ ഫെഡറേഷൻ പ്രതിനിധി എം. രവി, ഡ്രൈവിംഗ് സ്കൂൾ കൂട്ടായ്മ പ്രതിനിധികളായ കെ. ഗുരുപ്രസാദ്, എം. നൗഷാദ്, വിവിധ സംഘടനാ പ്രതിനിധികളായ പി.പി കുഞ്ഞികൃഷ്ണൻ നായർ, വി.വി രാമചന്ദ്രൻ, ടി. സത്യൻ, എസ്.ഐ സമീർ എന്നിവർ സംസാരിച്ചു. എം.വി.ഐ കെ.വി ജയൻ ഓർമദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെ. ഹരിദാസൻ നന്ദി പറഞ്ഞു.