കെ.വി നാരായണൻ അനുസ്മരണം
Monday 17 November 2025 12:16 AM IST
കാഞ്ഞങ്ങാട്: കൊവ്വൽസ്റ്റോർ പ്രദേശത്തെ സി.പി.എമ്മിന്റെ വളർച്ചയ്ക്ക് നിർണായക പങ്കുവഹിച്ച കെ.വി നാരായണന്റെ 16-ാം ചരമവാർഷിക അനുസ്മരണ ദിനം വിപുലമായ പരിപാടികളോടെ നടത്തി. പ്രഭാതഭേരിയൽ കൊവ്വൽ സ്റ്റോർ സ്മൃതി മണ്ഡപത്തിൽ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം വി.വി രമേശനും ഇ.എം.എസ് മന്ദിരത്തിൽ ഏരിയ കമ്മിറ്റി അംഗം എൻ. പ്രിയേഷും പതാക ഉയർത്തി പുഷ്പാർച്ചന നടത്തി. വൈകുന്നേരം നടന്ന അനുസ്മരണ പൊതുയോഗം സാംസ്കാരിക പ്രവർത്തകൻ മാനേജ് പട്ടാന്നൂർ ഉദ്ഘാടനം ചെയ്തു. സി.പി.എം കാഞ്ഞങ്ങാട് ലോക്കൽ സെക്രട്ടറി ഇ. ശബരീശൻ അനുസ്മരണ പ്രഭാഷണം നടത്തി. ലേക്കൽ കമ്മിറ്റി അംഗം പി. സുശാന്ത് അദ്ധ്യക്ഷത വഹിച്ചു. ഏരിയ കമ്മിറ്റി അംഗങ്ങളായ വി. സുകുമാരൻ, എൻ. പ്രിയേഷ്, ലോക്കൽ കമ്മിറ്റി അംഗം കെ.വി ദാമോദരൻ, സ്ഥാനാർത്ഥികളായ എൻ. ഉണ്ണികൃഷ്ണൻ, കെ. ഗീത സംസാരിച്ചു.