ഹിന്ദി അദ്ധ്യാപക മഞ്ച് ജില്ലാ സമ്മേളനം
Monday 17 November 2025 12:18 AM IST
കാഞ്ഞങ്ങാട്: പൊതു വിദ്യാലയങ്ങളിൽ ഒന്നാം ക്ലാസ് മുതൽ ഹിന്ദി പഠനം ആരംഭിക്കണമെന്ന് ഹിന്ദി അദ്ധ്യാപക മഞ്ച് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ സമ്മേളനം കാലിക്കറ്റ് യൂണിവേഴ്സിറ്റി ഹിന്ദി വിഭാഗം മേധാവി ഡോ. പ്രഭാകര ഹെബ്ബാർ ഇല്ലത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ. സജിത്ത് ബാബു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് അബ്ദുൾ അസീസ് മുഖ്യപ്രഭാഷണം നടത്തി. വിനോദ് കുരുവമ്പലം വിശിഷ്ടാതിഥികളെ ആദരിച്ചു. സംസ്ഥാന ആക്ടിംഗ് സെക്രട്ടറി കെ. ഷൈനി, ജോയിന്റ് സെക്രട്ടറി ടി.എം.വി മുരളീധരൻ, സംസ്ഥാന സമിതി അംഗം പി.കെ ബാലചന്ദ്രൻ, പി ഹരിനാരായണൻ, കെ മനോജ് കുമാർ, ഷൈനി, കെ. രജനി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കെ. സജിത്ത് ബാബു (പ്രസിഡന്റ്), ടൈറ്റസ് വി. തോമസ് (സെക്രട്ടറി), പി. ഹരിനാരായണൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.