മാതൃകാ പെരുമാറ്റ ചട്ടം പാലിക്കണം
Monday 17 November 2025 12:45 AM IST
തിരുവനന്തപുരം:തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും ചട്ടങ്ങൾ പാലിച്ചു പ്രചാരണം നടത്തണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശിച്ചു.മറ്റു കക്ഷികളുടെ നേതാക്കൻമാരുടെയും പ്രവർത്തകരുടെയും, സ്വകാര്യ ജീവിതത്തിന്റെ വിവിധ വശങ്ങളെ രാഷ്ട്രീയ കക്ഷികളും സ്ഥാനാർത്ഥികളും വിമർശിക്കരുത്. ജാതിപരമായ പരാമർശങ്ങൾ ഒഴിവാക്കണം.പൊതുജനങ്ങൾക്ക് അസൗകര്യമോ ശല്യമോ ഉണ്ടാകുന്ന വിധത്തിൽ പ്രചരണ സാമഗ്രികൾ (കൊടി, ബാനർ, പോസ്റ്റർ, കട്ടൗട്ട് തുടങ്ങിയവ) സ്ഥാപിക്കാൻ പാടില്ലെന്നും കമ്മിഷൻ നിർദ്ദേശിച്ചു.