തദ്ദേശ തിരഞ്ഞെടുപ്പ്: പൊതു നിരീക്ഷകനെയും ചെലവ് നിരീക്ഷകരെയും നിയമിച്ചു

Sunday 16 November 2025 10:34 PM IST

കോഴിക്കോട്: തദ്ദേശഭരണ തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിലെ പൊതുനിരീക്ഷകനായി ജോസഫ് തോമസ് ഐഎഫ്എസിനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ചു. തിരഞ്ഞെടുപ്പ് ചെലവുകള്‍ നിരീക്ഷിക്കുന്നതിനായി ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിലേക്കും നഗരസഭകളിലേക്കുമായി ചെലവ് നിരീക്ഷകരെയും കമ്മീഷന്‍ നിയോഗിച്ചിട്ടുണ്ട്. ഡെപ്യൂട്ടി സെക്രട്ടറി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥരെയാണ് ചെലവ് നിരീക്ഷകരായി നിയമിച്ചിട്ടുള്ളത്. നവംബര്‍ 25 മുതല്‍ ജില്ലയിലെ വോട്ടെടുപ്പ് അവസാനിക്കുന്നത് വരെയാണ് ഇവര്‍ക്ക് ചുമതല.

ചെലവ് നിരീക്ഷകര്‍:

വി ശ്യാം, ജോയിന്റ് സെക്രട്ടറി ഐപിആര്‍ഡി (വടകര, തോടന്നൂര്‍ ബ്ലോക്കുകള്‍, വടകര, പയ്യോളി മുനിസിപ്പാലിറ്റികള്‍)

രാജേഷ് അന്തോളി, ജോയിന്റ് സെക്രട്ടറി, ധനകാര്യ വകുപ്പ് (തൂണേരി, കുന്നുമ്മല്‍ ബ്ലോക്കുകള്‍)

എ സി ഉബൈദുല്ല, ജോയിന്റ് സെക്രട്ടറി, ധനകാര്യ വകുപ്പ് (ബാലുശ്ശേരി, പേരാമ്പ്ര ബ്ലോക്കുകള്‍)

ടി എസ് പ്രവീണ്‍ കുമാര്‍, ജോയിന്റ് സെക്രട്ടറി, പിആന്റ്ആര്‍ഡി (കൊയിലാണ്ടി മുനിസിപ്പാലിറ്റി, പന്തലായനി, ചേളന്നൂര്‍, മേലടി ബ്ലോക്കുകള്‍)

സി അജിത്ത് കുമാര്‍, ജോയിന്റ് സെക്രട്ടറി, ധനകാര്യ വകുപ്പ് (കൊടുവള്ളി, കുന്ദമംഗലം ബ്ലോക്കുകള്‍, കൊടുവള്ളി, മുക്കം മുനിസിപ്പാലിറ്റികള്‍)

ആര്‍ പ്രദീപ് കുമാര്‍, ജോയിന്റ് സെക്രട്ടറി, ധനകാര്യ വകുപ്പ് (കോഴിക്കോട് കോര്‍പറേഷന്‍, ഫറോക്ക്, രാമനാട്ടുകര മുനിസിപ്പാലിറ്റികള്‍, കോഴിക്കോട് ബ്ലോക്ക്)

നിരീക്ഷകരുടെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ് സൈറ്റായ www.sec.kerala.gov.in ല്‍ ലഭ്യാണ്.