വെർച്വൽ ക്യൂ ബുക്കിംഗ് സെന്റർ തുറന്നു
Monday 17 November 2025 12:36 AM IST
ചെങ്ങന്നൂർ : മണ്ഡല - മകര വിളക്ക് മഹോത്സവത്തോടനുബന്ധിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ ആരംഭിച്ച ഇൻഫർമേഷൻ ആൻഡ് വെർച്വൽ ക്യൂ ബുക്കിംഗ് സെന്ററിന്റെ ഉദ്ഘാടനം ദേവസ്വം ബോർഡ് മെമ്പർ പി.ഡി.സന്തോഷ് കുമാർ നിർവഹിച്ചു. ചെങ്ങന്നൂർ ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ചിത്ര അദ്ധ്യക്ഷതവഹിച്ചു.