'ഇടം' പ്രദർശനം: കലാകാരന്മാർ

Monday 17 November 2025 1:44 AM IST

കൊച്ചി: പ്രാദേശിക കലാകരന്മാർക്കായി കൊച്ചി ബിനാലെ ഫൗണ്ടേഷൻ (കെ.ബി.എഫ്) ഒരുക്കുന്ന 'ഇടം' പ്രദർശനത്തിൽ പങ്കെടുക്കുന്ന കലാകാരന്മാരെ പ്രഖ്യാപിച്ചു. ഡിസംബർ 13ന് ആരംഭിക്കുന്ന ഈ പ്രദർശനം ഡിസംബർ 12ന് തുടങ്ങുന്ന കൊച്ചിമുസിരിസ് ബിനാലെയ്ക്ക് സമാന്തരമായാണ് നടക്കുന്നത്. കലാകാരരായ ഐശ്വര്യ സുരേഷും കെ.എം. മധുസൂദനനും ക്യൂറേറ്റ് ചെയ്യുന്ന 'ഇടം', മട്ടാഞ്ചേരിയിലെ ബസാർ റോഡിൽ ക്യൂബ് ആർട്ട് സ്‌പേസസ്, അർമാൻ കളക്ടീവ് ആൻഡ് കഫേ, ഗാർഡൻ കൺവെൻഷൻ സെന്റർ എന്നിവിടങ്ങളിലായാണ് നടക്കുന്നത്.

അഭിമന്യു ഗോവിന്ദൻ, അബിൻ ശ്രീധരൻ കെ.പി, അബുൽ കലാം ആസാദ്, അനു ജോൺ ഡേവിഡ്, അരുൺ ബി, അഷിത പി.എച്ച്, അസ്‌ന എം.എതസ്‌നി എം.എ, ദേവിക സുന്ദർ, ദേവു നെന്മാറ, ഡിബിൻ തിലകൻ, ഗ്രീഷ്മ സി, ഡോ. ഇന്ദു ആന്റണി, തുടങ്ങി 36 കലാകാരന്മാരും കളക്ടീവ്‌സും പങ്കെടുക്കും.