ജില്ലയിൽ ആകെ 26.67 ലക്ഷം വോട്ടർമാർ
Monday 17 November 2025 1:49 AM IST
കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ജില്ലയിൽ വോട്ടർമാരുടെ കണക്ക് പുറത്തു വന്നു. ജില്ലയിൽ ആകെ 26.67 (26,67,745) ലക്ഷം വോട്ടർമാരുണ്ട്. 12,79,170 പുരുഷ വോട്ടർമാരും 13,88,543 സ്ത്രീ വോട്ടർമാരും 32 ട്രാൻസ്‌ജെൻഡർമാരും പട്ടികയിലുണ്ട്. പ്രവാസി വോട്ടുകൾ 131 എണ്ണം.