നൂറ് എ.കെ-203 തോക്ക് വാങ്ങാൻ അനുമതി

Monday 17 November 2025 12:52 AM IST

തിരുവനന്തപുരം : പൊലീസിന് നൂറ് എ.കെ-203 തോക്ക് വാങ്ങാൻ അനുമതി നൽകി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. 1.30 കോടി ചെലവിലാണിത്. സൈന്യം ഉപയോഗിക്കുന്ന ഭാരം കുറഞ്ഞ ഇനം തോക്കാണിത്. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാന പൊലീസ് ഇത് വാങ്ങുന്നത്. പൊലീസ് നവീകരണത്തിനും ആയുധ പർച്ചേസിനുമുള്ള കേന്ദ്രഫണ്ടുപയോഗിച്ചാണ് തോക്ക് വാങ്ങുന്നത്. ഡിജിപിയുടെ ശുപാർശ അംഗീകരിച്ച് ആഭ്യന്തര അഡി. ചീഫ്സെക്രട്ടറി ബിശ്വനാഥ് സിൻഹയാണ് ഉത്തരവിറക്കിയത്.