ലഹരിക്കെതിരെ സ്‌പോർട്‌സ്

Monday 17 November 2025 2:04 AM IST

കൊച്ചി: ലഹരിക്കെതിരെ സ്‌പോർട്‌സ് എന്ന ആശയവുമായി ഡോൺ ബോസ്‌കോ സ്‌പോർട്‌സ് ഫോർ ചേഞ്ച് മെഗാ ലോഞ്ചും വാക്കത്തണും നടത്തി. രാജേന്ദ്ര മൈതാനിയിൽ ആരംഭിച്ച വാക്കത്തൺ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. ആറായിരത്തിലേറെ പേർ അണിനിരന്ന വാക്കത്തൺ ഡർബാർ ഹാൾ ഗ്രൗണ്ടിൽ സമാപിച്ചു. എം.എൽ.എമാരായ ചാണ്ടി ഉമ്മൻ, കെ.എൻ. ഉണ്ണിക്കൃഷ്ണൻ, അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ രാജ്കുമാർ, എക്‌സൈസ് ഓഫീസർ അബ്ദുൽ ബാസിത്, ചലച്ചിത്രതാരം സാധിക വേണുഗോപാൽ, ദേവനന്ദ എന്നിവർ സംസാരിച്ചു. ഫാ. ഡോ. ജോസ് തോമസ് കോയിക്കൽ, ഫാ. സാൽവിൻ കാലഞ്ചേരി, ഫാ. ജോയ്, ഫാ. ജോർജ് പി.എസ്, ഡോ. വിജു ജേക്കബ്, ഫാ. ഷിബു ഡേവിഡ് തുടങ്ങിയവർ നേതൃത്വം നൽകി.