കലോത്സവം സമാപിച്ചു
Monday 17 November 2025 12:06 AM IST
തിരുവല്ല : തിരുവല്ല വിദ്യാഭ്യാസ ഉപജില്ലാ കലോത്സവത്തിൽ ഹൈസ്‌കൂൾ വിഭാഗം ഓവറോൾചാമ്പ്യൻഷിപ്പ് 219 വീതം പോയിന്റ് നേടി ഇരുവെള്ളിപ്ര സെന്റ് തോമസ് ഹയർസെക്കൻഡറി സ്‌കൂൾ, തിരുവല്ല എം.ജി.എം ഹയർസെക്കൻഡറി സകൂൾ എന്നിവർ സംയുക്ത ജേതാക്കളായി. തിരുവല്ല ഡി.ബി.എച്ച്എസ്.എസ് 160 പോയിന്റ് നേടി രണ്ടാംസ്ഥാനത്തെത്തി. തിരുവല്ല എസ്.സി.എസ് എച്ച്.എസ്.എസ് 151 പോയിന്റ് നേടി മൂന്നാസ്ഥാനം കരസ്ഥമാക്കി. എ.ഇ.ഒ മിനികുമാരി വി.കെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സമ്മാനദാനം നിർവഹിച്ചു. എം.ജി.എം സ്‌കൂൾ പ്രിൻസിപ്പൽ പി.കെ തോമസ് അദ്ധ്യക്ഷത വഹിച്ചു.