കൺവെൻഷൻ
Monday 17 November 2025 1:12 AM IST
ചെർപ്പുളശേരി: എൽഡി.എഫ് നെല്ലായ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷൻ സി.പി.എം ജില്ല സെക്രട്ടറിയേറ്റംഗം എം.ആർ.മുരളി ഉദ്ഘാടനം ചെയ്തു. പാർട്ടി ജില്ല കമ്മിറ്റി അംഗം കെ.ബി.സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. പി.മമ്മിക്കുട്ടി എം.എൽ.എ, ഏരിയ സെക്രട്ടറി കെ.നന്ദകുമാർ, ഏരിയ കമ്മറ്റി അംഗം ഇ.ചന്ദ്രബാബു, ഇടതു മുന്നണി നേതാക്കളായ ഐ.ഷാജു, പി.കെ.മുഹമ്മദ് ഷാഫി, കെ.പി.വസന്ത, കരുണാകരൻ, എം.പി.ശിവശങ്കരൻ, എ.മൊയ്തീൻകുട്ടി, സി.ബാബു, എം.വാസുദേവൻ, കെ.പി.അഗസ്ത്യൻ, ജില്ലാ പഞ്ചായത്ത് ഇടതുമുന്നണി സ്ഥാനാർത്ഥി കെ.മുഹമ്മദ് ഷാദുലി തുടങ്ങിയവർ സംസാരിച്ചു.