മാലിന്യക്കൂമ്പാരം
Monday 17 November 2025 1:13 AM IST
കഞ്ചിക്കോട്: വാളയാർ ഡാം റോഡ് പരിസരം മാലിന്യക്കൂമ്പാരമായി. ദേശീയ പാതയിൽ നിന്ന് ഡാമിലേക്ക് പോകുന്ന റോഡിന്റെ ഇരുവശങ്ങളിലും കോളനി റോഡിലും മാലിന്യം കുമിഞ്ഞ് കൂടി. പരിസരത്തുള്ള വ്യാപാര ശാലകളിലെയും വീടുകളിലെയും മാലിന്യങ്ങളാണ് ഇവിടെ തള്ളുന്നത്. ദുർഗന്ധം കൊണ്ട് വഴി യാത്രക്കാർ വിഷമിക്കുകയാണ്. മാലിന്യം കൂടുമ്പോൾ നാട്ടുകാർ തന്നെ കത്തിക്കുന്ന സ്ഥിതിയുണ്ട്. ഇത് കൂടുതൽ അപകട ഭീഷണി ഉയർത്തുന്നു. ഇവിടെ മാലിന്യം തള്ളൽ തടയാൻ അധികൃതർ ഇടപെടണമെന്ന ആവശ്യം ശക്തമാണ്.