ശബരിമല സ്പെഷ്യൽ

Monday 17 November 2025 1:16 AM IST
special train

പാലക്കാട്: മണ്ഡലകാലം ആരംഭിച്ചതോടെ തെലങ്കാന, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നുള്ള അയ്യപ്പഭക്തരുടെ സൗകര്യാർത്ഥം അനുവദിച്ച ചർലപ്പള്ളി(ഹൈദരാബാദ്)-കോട്ടയം ഫെസ്റ്റിവൽ സ്പെഷ്യൽ ട്രെയിൻ ഈ മാസം 24ന് സ‌ർവീസ് നടത്തും. 24ന് രാവിലെ 10ന് ചർലപ്പള്ളിയിൽ നിന്നു പുറപ്പെടുന്ന ട്രെയിൻ(നമ്പർ 07115) പിറ്റേന്ന് ഉച്ചയ്ക്ക് 12.25ന് പാലക്കാടും വൈകിട്ട് 5.30നു കോട്ടയത്തും എത്തും. മടക്ക ട്രെയിൻ(നമ്പർ-07116) 25ന് രാത്രി 8.30നു കോട്ടയത്തു നിന്നു പുറപ്പെട്ട് പിറ്റേന്ന് പുല‌ർച്ചെ 1.30നു പാലക്കാടും ഉച്ചയ്ക്ക് 2.30നു ചർലപ്പള്ളിയിലും എത്തും.