അവസാനഘട്ട പട്ടിക ഉടൻ

Monday 17 November 2025 12:21 AM IST
തിരഞ്ഞെടുപ്പ്

കോഴിക്കോട്: കോർ‌പ്പറേഷനിലേക്കുള്ള മൂന്ന് മുന്നണികളുടേയും ഒന്ന്, രണ്ട് ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത് വന്നതോടെ തിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു. സ്ഥാനാർത്ഥികളെ തീരുമാനിച്ച വാർഡുകളിൽ പാർട്ടികൾ പ്രചാരണം സജീവമാക്കി തുടങ്ങി. ഇനി സ്ഥാനാർത്ഥികളെ തീരുമാനിക്കാനുള്ള വാർഡുകളിൽ ചർച്ചകൾ പൂർത്തിയായി. മൂന്ന് മുന്നണികളുടേയും പ്രധാനപ്പെട്ട ചുരുക്കം ചില വാർഡുകളിൽ മാത്രമാണ് ഇനി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനുള്ളത്. അത് ഇന്നോ നാളെയോ പുറത്തുവിടും.

മുന്നണി........പ്രഖ്യാപിച്ചത്.......പ്രഖ്യാപിക്കാനുള്ളത്

എൽ.ഡി.എഫ്..........74......................2

 യു.ഡി.എഫ് ............62....................14

 എൻ.ഡി.എ ..............67.....................9

ക​ല്ലാ​യി​ ​ഡി​വി​ഷ​നിൽ സി.​പി.​ഐ​ ​സ്വ​ത​ന്ത്രൻ

കോ​ഴി​ക്കോ​ട്:​ ​കോ​ഴി​ക്കോ​ട് ​കോ​ർ​പ്പ​റേ​ഷ​ൻ​ ​ക​ല്ലാ​യി​ ​ഡി​വി​ഷ​നി​ൽ​ ​എ​ൽ.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​യാ​യി​ ​സി.​പി.​ഐ​ ​സ്വ​ത​ന്ത്ര​ൻ​ ​വി​നീ​ഷ് ​വി​ദ്യാ​ധ​ര​ൻ​ ​മ​ത്സ​രി​ക്കും.​ ​സി.​പി.​ഐ​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​അ​ഡ്വ.​ ​പി​ ​ഗ​വാ​സാ​ണ് ​ഇ​ക്കാ​ര്യം​ ​അ​റി​യി​ച്ച​ത്.