റോഡ് ഉദ്ഘാടനം
Monday 17 November 2025 12:26 AM IST
കോന്നി: ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപ ചെലവിൽ നിർമ്മാണം പൂർത്തീകരിച്ച് വെൺമേലിപടി - ഇളയാംകുന്ന് റോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.ദേവകുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സ്മിത സന്തോഷ്, അമ്പിളി സുരേഷ്, ജി.സന്തോഷ് കുമാർ, സി വി.ശാന്തകുമാർ, ഷാജി മോൻ എം.എസ്, ബിജു കുമ്മണ്ണൂർ, വി.ഡി.വിജയൻ, കെ.ആർ.ഷാജി, ഉമ്മർ കുമ്മണ്ണൂർ, ബിനു, ശ്രീലത ബിജു, പ്രശോഭ,ടി സി ബഷീർ, റോഷിനി എന്നിവർ സംസരിച്ചു.