കേരള കോൺഗ്രസ് കൺവെൻഷൻ

Monday 17 November 2025 12:27 AM IST

പന്തളം: കേരള കോൺഗ്രസ് മണ്ഡലം കൺവെൻഷൻ സംസ്ഥാനവൈസ് ചെയർമാൻ പ്രൊഫ.ഡി.കെ.ജോൺ ഉദ്ഘാടനംചെയ്തു.

ശബരിമലയുടെ പ്രവഹ കേന്ദ്രം പന്തളമായതിനാൽ പന്തളത്ത് താലൂക്ക് ആശുപത്രി സ്ഥാപിക്കണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. മണ്ഡലം പ്രസിഡന്റ് ബാബു മൂലയിലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ സെക്രട്ടറിമാരായ ജോൺ തുണ്ടിൽ, ജോർജ്ജ് കുളഞ്ഞി കൊമ്പിൽ, നിയോജക മണ്ഡലം വർക്കിംഗ് പ്രസിഡന്റ് ജൻസി കടുവങ്കൽ, സെക്രട്ടറി അനിഷ് കുരണ്ടി പ്പള്ളി ൽ, വൈസ് പ്രസിഡന്റ് അലക്‌സ്, സെക്രട്ടറി ബിനു, ജോൺ വർഗീസ്, ബൈജു , റോയി, രാജു വടക്കടത്ത് എന്നിവർ പ്രസംഗിച്ചു.