പ്രതിഷേധ സംഗമം
Monday 17 November 2025 12:30 AM IST
പത്തനംതിട്ട : രാജ്യത്തിന്റെ പരമാധികാരം ട്രംപിന് മുന്നിൽ പണയംവച്ചു കീഴടങ്ങിയ നരേന്ദ്രമോദി സർക്കാരിനെതിരെ ട്രേഡ് യൂണിയൻ കർഷക തൊഴിലാളി സംയുക്ത മാർച്ചും പ്രതിഷേധ സംഗമവും നടന്നു. സി ഐ ടി യു സംസ്ഥാന സെക്രട്ടറി കെ.എസ്.സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു.
എ ഐ ടി യു സി ജില്ലാ പ്രസിഡന്റ് എം മധു അദ്ധ്യക്ഷനായിരുന്നു. പി ബി ഹർഷകുമാർ, സി രാധാകൃഷ്ണൻ, ആർ.തുളസിധരൻ പിള്ള, എസ്.ഹരിദാസ്, കെ.സി.രാജഗോപാലൻ, പി.എസ്. കൃഷ്ണകുമാർ, ബാബു കോയിക്കലേത്ത്, എം.വി.പ്രസന്നകുമാർ എന്നിവർ സംസാരിച്ചു.