അയ്യപ്പ സേവാസംഘത്തിന്റെ സേവന ക്യാമ്പ് തുടങ്ങി​

Monday 17 November 2025 12:33 AM IST

ചെങ്ങന്നൂർ: മണ്ഡല മകരവിളക്ക് തീർത്ഥാടനം സുഗമമാക്കുന്നതിനായി അഖില ഭാരത അയ്യപ്പ സേവാസംഘത്തിന്റെ സേവന ക്യാമ്പ് ആരംഭിച്ചു.

റെയിൽവേ സ്റ്റേഷനടുത്തുള്ള സേവാസംഘം ക്യാമ്പ് ഓഫീസിൽ 300 തീർത്ഥാടകർക്ക് വിശ്രമ സൗകര്യം, അന്നദാനം, ചുക്കുവെള്ള വിതരണം, വിവര സഹായം എന്നിവ ഒരുക്കിയിട്ടുണ്ട്. താലൂക്ക് യൂണിയൻ പ്രസിഡന്റ് എൻ.സദാശിവൻ നായരുടെ അദ്ധ്യക്ഷതയിൽ നടന്ന പ്രവർത്തകയോഗത്തിൽ

ഷാജി വേഴപ്പറമ്പിൽ, രാജേഷ് എൻ.ആർ.സി, ബാബു കല്ലൂത്ര, അഡ്വ.കെ. സന്തോഷ് കുമാർ, ഗണേഷ് പുലിയൂർ എന്നി​വർ പങ്കെടുത്തു.

ശബരിമല സ്പെഷ്യൽ ട്രെയിനുകൾ കൊല്ലം വരെ നീട്ടുക, ഭക്തരെ ചൂഷണം ചെയ്യാതിരിക്കാൻ വിവിധ ഭാഷകളിൽ ബോർഡുകൾ സ്ഥാപിക്കുക, ചെങ്ങന്നൂർ – എരുമേലി ബസ് സർവീസ് പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ യോഗം മുന്നോട്ടുവച്ചു.