ടാറ്റ മോട്ടോഴ്‌സിന് 37,530 വാണിജ്യ വാഹന വിൽപ്പന

Tuesday 18 November 2025 12:15 AM IST

വിൽപ്പന പത്ത് ശതമാനം ഉയർന്നു

കൊച്ചി: ടാറ്റ മോട്ടോഴ്‌സ് ലിമിറ്റഡ് ഒക്ടോബറിൽ ആഭ്യന്തരവും അന്താരാഷ്ട്രവുമായ വിപണികളിൽ 37,530 വാണിജ്യ വാഹനങ്ങൾ വിറ്റഴിച്ചു. കഴിഞ്ഞ വർഷം ഇതേ മാസത്തിലെ 34,259 യൂണിറ്റുകളെക്കാൾ 10 ശതമാനം വളർച്ചയാണ് കൈവരിച്ചത്. വാണിജ്യ വാഹന വിഭാഗങ്ങളിൽ, ഹെവി കൊമഴ്സ്യൽ ട്രക്കുകൾ 10,737 യൂണിറ്റ്, ഇന്റർമീഡിയറ്റ് ആൻഡ് ലൈറ്റ് കൊമേഴ്സ്യൽ ട്രക്കുകൾ 6,169 യൂണിറ്റ് , പാസഞ്ചർ കാരിയേഴ്‌സ് 3,184 യൂണിറ്റ് , പി.സി.വി കാർഗോയും പിക്കപ്പുകളും 15,018 യൂണിറ്റ് എന്നിങ്ങനെയാണ് വിൽപ്പന നേടിയത്. ആഭ്യന്തര വിപണിയിൽ 35,108 യൂണിറ്റുകളും അന്താരാഷ്ട്ര വിപണിയിൽ 2,422 വാഹനങ്ങളും വിറ്റഴിച്ചു. 56 ശതമാനം വളർച്ചയാണിത്. എം.എച്ച് ആൻഡ് ഐ.സി.വി. വിഭാഗത്തിലെ ആഭ്യന്തര വിൽപ്പന 16,624 യൂണിറ്റും ആഭ്യന്തരവും അന്താരാഷ്ട്രവുമായ മൊത്തം വിൽപ്പന 17,827 യൂണിറ്റുമാണ്.