ശിശു ദിനം ആഘോഷിച്ച് നിസ്സാൻ മോട്ടോർ

Tuesday 18 November 2025 12:16 AM IST

കൊച്ചി :ശിശുദിനാഘോഷത്തിന്റെ ഭാഗമായി നിസ്സാൻ മോട്ടോർ ഇന്ത്യ കുട്ടികൾക്കായി 'നിസാൻ ലിറ്റിൽ ചാംപ്‌സ്' സംഘടിപ്പിച്ചു. ഇന്ത്യയിലെ സർവീസ് സെന്ററുകളിൽ സംഘടിപ്പിച്ച പരിപാടിയിൽ 1304 കുട്ടികൾ പങ്കെടുത്തു.10 മുതൽ 15 വയസ് വരെ പ്രായമുള്ള കുട്ടികൾക്കായി മാത്രം രൂപകൽപ്പന ചെയ്ത കാറുകളെ കുറിച്ചുള്ള സെഷനുകളും വർക്ക്‌ഷോപ്പുകളും നടത്തി.കുട്ടികൾക്ക് വാഹനങ്ങളുടെ ലോകത്തേക്ക് ചുവടുവെക്കാനും ലളിതവും ആകർഷകവുമായ രീതിയിൽ കാറുകളെക്കുറിച്ച് പഠിക്കാനും അവസരം നൽകാനാണ് നിസാൻ ലിറ്റിൽ ചാംപ്‌സ് ലക്ഷ്യമിട്ടത്.