വിപണിയിൽ ചാഞ്ചാട്ടം തുടർന്നേക്കും

Tuesday 18 November 2025 12:24 AM IST

കൊച്ചി: ആഗോള മേഖലയിലെ അനിശ്ചിതത്വങ്ങൾ നടപ്പു വാരവും ഇന്ത്യൻ ഓഹരി വിപണിയിൽ നിക്ഷേപകർക്ക് വെല്ലുവിളി സൃഷ്‌ടിച്ചേക്കും. അമേരിക്കൻ സർക്കാരിന്റെ ഷട്ട്‌ഡൗൺ കഴിഞ്ഞതോടെ പ്രധാന സാമ്പത്തിക വിവരങ്ങൾ പുറത്തുവരുമ്പോൾ തീരുമാനങ്ങൾ മാറാനിടയുണ്ടെന്നാണ് നിക്ഷേപകർ കരുതുന്നു. യു.എസിലെ നാണയപ്പെരുപ്പം കുത്തനെ കൂടിയതോടെ കാർഷിക ഉത്പന്നങ്ങളുടെ പകര തീരുവ പിൻവലിക്കുമെന്ന് കഴിഞ്ഞ ദിവസം ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. നാണയപ്പെരുപ്പം ഉയർന്ന തലത്തിൽ തുടരുന്നതിനാൽ പലിശ കുറയ്ക്കാനുളള കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് തീരുമാനം വൈകിപ്പിച്ചേക്കും.

ഇന്ത്യയും അമേരിക്കയുമായുള്ള വ്യാപാര ചർച്ചകളും ഫെഡറൽ റിസർവ് യോഗത്തിന്റെ മിനിട്ട്‌സും കമ്പനികളുടെ ത്രൈമാസക്കാലയളവിലെ പ്രവർത്തന റിപ്പോർട്ടുകളുമാണ് നിക്ഷേപകർ കരുതലോടെ കാത്തിരിക്കുന്നത്. പലിശ കുറഞ്ഞില്ലെങ്കിൽ വിദേശ നിക്ഷേപകരുടെ പിന്മാറ്റം ശക്തമായേക്കും.