എസ്. ഐ.ആർ സമ്മർദ്ദം തന്നെ കാരണം: പിതാവ്, പാർട്ടിക്കാരുടെ ഭീഷണിയില്ല

Monday 17 November 2025 12:25 AM IST

കണ്ണൂർ: മകൻ അനീഷിന്റെ മരണത്തിന് കാരണം എസ്.ഐ.ആറിന്റെ സമ്മർദ്ദം തന്നെയാണെന്ന് പിതാവ് ജോർജ് പറഞ്ഞു.വിശാലമായ മേഖലയിൽ എല്ലാവരെയും കാണാനും ഫോം തിരിച്ചുവാങ്ങാനും ഏറെ ബുദ്ധിമുട്ടാണ് . രണ്ട് ദിവസത്തിനുള്ളിൽ തിരിച്ചുനൽകണമെന്ന നിർദേശം സമ്മർദ്ദം വ‌ർദ്ധിപ്പിച്ചു. മുപ്പത് വീടുകളിൽ കൂടി കയറാനുണ്ടെന്ന് പറഞ്ഞായിരുന്നു തങ്ങളെ പള്ളിയിലേക്ക് പറഞ്ഞയച്ചത്.

അതേസമയം, രാഷ്ട്രീയ പാർട്ടികൾ മകനെ ഭീഷണിപ്പടുത്തിയെന്നത് തെറ്റായ പ്രചാരണമാണ് .

സി.പി.എമ്മിന്റെ ഭീഷണിയെന്ന്

ഡി.സി.സി ജന.സെക്രട്ടറി

അനീഷ് ജോർജ് ആത്മഹത്യ ചെയ്യാൻ ഇടയായതിനു പിന്നിൽ സി.പി.എമ്മിന്റെ ഭീഷണിയാണെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി രജിത്ത് നാറാത്ത് ആരോപിച്ചു.

എന്യുമറേഷൻ ഫോം വിതരണം ചെയ്യാൻ കൂടെ പോയ കോൺഗ്രസ് ബൂത്ത് ലെവൽ ഏജന്റിനോട് കൂടെ വരരുത് എന്ന് അനീഷ് വിളിച്ചു പറഞ്ഞതായും ഈ സംഭാഷണത്തിന്റെ ഡിജിറ്റൽ തെളിവുകൾ ഹാജരാക്കാൻ സാധിക്കുമെന്നും രജിത്ത് നാറാത്ത് പറഞ്ഞു. ഇത് സി.പി.എം ഭീഷണിപ്പെടുത്തിയതിന്റെ ഭാഗമായാണ്. എല്ലാ ഭീഷണിയും എല്ലാവർക്കും താങ്ങാൻ കഴിയില്ല. എസ്.ഐ.ആറിന്റെ ആദ്യത്തെ രക്തസാക്ഷിയാണ് അനീഷെന്നും രജിത്ത് നാറാത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു.

ഇ​ന്ന് ബി.​എ​ൽ.​ഒ​മാർ ജോ​ലി​ ​ബ​ഹി​ഷ്ക​രി​ക്കും

തീ​വ്ര​ ​വോ​ട്ട​ർ​ ​പ​ട്ടി​ക​ ​പ​രി​ഷ്ക​ര​ണ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​കു​റ​ഞ്ഞ​ ​സ​മ​യ​ത്തി​ന​കം​ ​കൂ​ടു​ത​ൽ​ ​ടാ​ർ​ജ​റ്റ് ​ന​ൽ​കി​ ​മ​നു​ഷ്യ​സാ​ദ്ധ്യ​മ​ല്ലാ​ത്ത​ ​ജോ​ലി​ ​അ​ടി​ച്ചേ​ൽ​പി​ച്ച​ ​ന​ട​പ​ടി​ക്കെ​തി​രെ​ ​ആ​ക്ഷ​ൻ​ ​കൗ​ൺ​സി​ൽ​ ​ഓ​ഫ് ​സ്റ്റേ​റ്റ് ​ഗ​വ​ൺ​മെ​ന്റ് ​എം​പ്ലോ​യീ​സ് ​ആ​ൻ​ഡ് ​ടീ​ച്ചേ​ഴ്സി​ന്റെ​യും​ ​അ​ദ്ധ്യാ​പ​ക​ ​സ​ർ​വീ​സ് ​സം​ഘ​ട​ന​ ​സ​മ​ര​സ​മി​തി​യു​ടെ​യും​ ​സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ​ ​ഇ​ന്ന് ​ബി.​എ​ൽ.​ഒ​മാ​ർ​ ​ജോ​ലി​യി​ൽ​ ​നി​ന്ന് ​വി​ട്ടു​ ​നി​ന്ന് ​പ്ര​തി​ഷേ​ധി​ക്കു​മെ​ന്ന് ​സം​യു​ക്ത​ ​സ​മ​ര​സ​മി​തി​ ​നേ​താ​ക്ക​ളാ​യ​ ​എം.​വി.​ശ​ശി​ധ​ര​നും​ ​കെ.​ ​പി.​ ​ഗോ​പ​കു​മാ​റും​ ​അ​റി​യി​ച്ചു. ബി.​എ​ൽ.​ഒ​ ​അ​നീ​ഷ് ​ജോ​ർ​ജ് ​ആ​ത്മ​ഹ​ത്യ​ ​ചെ​യ്ത​തി​ന്റെ​ ​ഉ​ത്ത​ര​വാ​ദി​ത്വം​ ​ഇ​ല​ക്ഷ​ൻ​ ​ക​മ്മി​ഷ​നാ​ണെ​ന്ന് ​ആ​രാേ​പി​ച്ചു​ ​ചീ​ഫ് ​ഇ​ല​ക്ട​റ​ൽ​ ​ഓ​ഫീ​സി​ലേ​ക്കും​ ​ജി​ല്ലാ​ ​വ​ര​ണാ​ധി​കാ​രി​ ​ഓ​ഫീ​സു​ക​ളി​ലേ​ക്കും​ ​(​ക​ള​ക്ട​റേ​റ്റ്)​ ​പ്ര​തി​ഷേ​ധ​ ​മാ​ർ​ച്ച് ​ന​ട​ത്തു​മെ​ന്നും​ ​നേ​താ​ക്ക​ൾ​ ​അ​റി​യി​ച്ചു.