'സംഘടനയ്ക്കായി എല്ലാം കൊടുത്തു, എന്നോട് ചെയ്തതു കണ്ടോ..' ജീവനൊടുക്കിയ ആനന്ദിന്റെ ഫോൺ സംഭാഷണം പുറത്ത്

Monday 17 November 2025 12:27 AM IST

തിരുവനന്തപുരം: ആർ.എസ്.എസ് പ്രാദേശിക നേതാക്കള പ്രതിരോധത്തിലാക്കി കഴിഞ്ഞ ദിവസം ജീവനൊടുക്കിയ ആനന്ദ്.കെ. തമ്പിയുടെ ഫോൺ സംഭാഷണം പുറത്ത്. അടുത്ത സുഹൃത്തുമായി സംസാരിക്കുന്ന ഓഡിയോയാണ് ഇന്നലെ പുറത്തു വന്നത്. ആനന്ദ് സജീവ സംഘപരിവാർ പ്രവർത്തകനാണെന്ന് തെളിയിക്കുന്ന കൂടുതൽ ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. പ്രസ്ഥാനത്തിനുവേണ്ടി രണ്ടു പതിറ്റാണ്ടിലേറെ പ്രവർത്തിച്ചിട്ടും എന്നോട് ചെയ്തത് കണ്ടോ എന്നാണ് ഫോൺ സംഭാഷണത്തിൽ സുഹൃത്തിനോട് ആനന്ദ് ചോദിക്കുന്നത്.

''ഞാൻ രണ്ടും കല്പിച്ചാണ്. മത്സരിക്കാൻ തീരുമാനിച്ചു. സമ്മർദ്ദം എല്ലാ ഭാഗത്തുനിന്നും ഉണ്ട്. അത്രമാത്രം അപമാനിച്ചു. ഇനി അവരെ വെറുതെവിടാൻ എന്റെ മനസ് സമ്മതിക്കില്ല. ഞാൻ പോരാടി നിൽക്കുന്ന ആളാണ്. എത്ര കൊമ്പനായാലും പോരാടും. ഒരു കാര്യം ഏറ്റെടുത്താൽ അത് ചെയ്തുതീർത്തിട്ടേ അവിടെനിന്ന് മാറൂ, എന്ത് പ്രതിസന്ധി നേരിട്ടാലും. ഇത്രയും കാലം സംഘടനയ്ക്കു വേണ്ടി എന്തും ചെയ്യുന്ന അവസ്ഥയിൽ അല്ലേ നിന്നത്. എന്റെ ശരീരം, സമയം, പണം, മനസ് ഇതെല്ലാം സംഘടനയ്ക്കു വേണ്ടി കൊടുത്തില്ലേ. എന്നിട്ട് തിരിച്ച് ഈ പരിപാടി കാണിക്കുമ്പോൾ, അത് നാലായി മടക്കി പോക്കറ്റിൽവച്ച് വീട്ടിൽ പോയിരിക്കാൻ എന്നെക്കൊണ്ട് പറ്റില്ല''. എന്നാണ് ഫോൺ സംഭാഷണത്തിൽ.

ശനിയാഴ്ച ഉച്ചയ്ക്ക് സംസാരിച്ച സുഹൃത്തുക്കളോടും ആനന്ദ് ഇക്കാര്യങ്ങൾ ആവർത്തിച്ചു. അടുപ്പമുള്ള മാദ്ധ്യമപ്രവർത്തകരിൽ ചിലർ ആനന്ദിനെ വിളിച്ചപ്പോൾ തിങ്കളാഴ്ച തൃക്കണ്ണാപുരത്ത് കൺവെൻഷൻ വിളിക്കുന്നതിനെപ്പറ്റിയും ശിവസേനയിൽ ചേർന്നതിനെക്കുറിച്ചും സംസാരിച്ചിരുന്നു. പിന്നാലെയാണ് ഇവർക്കെല്ലാം ആത്മഹത്യാകുറിപ്പ് വാട്സാപ്പിൽ അയച്ച് ആനന്ദ് ആത്മഹത്യ ചെയ്തത്.

ആ​ർ.​എ​സ്.​എ​സ് നേ​താ​ക്ക​ളു​ടെ മൊ​ഴി​യെ​ടു​ക്കും

ആ​ന​ന്ദ് ​ ​ജീ​വ​നൊ​ടു​ക്കി​യ​ ​സം​ഭ​വ​ത്തി​ൽ​ ​പൂ​ജ​പ്പു​ര​ ​പൊ​ലീ​സ് ​അ​ന്വേ​ഷ​ണം​ ​ആ​രം​ഭി​ച്ചു.​ ​ആ​ത്മ​ഹ​ത്യ​ക്കു​റി​പ്പി​ൽ​ ​പ​രാ​മ​ർ​ശി​ക്കു​ന്ന​ ​ആ​ർ.​എ​സ്.​എ​സ്,​ ​ബി.​ജെ.​പി​ ​നേ​താ​ക്ക​ളു​ടെ​ ​മൊ​ഴി​യെ​ടു​ക്കും.​ ​വീ​ട്ടു​കാ​രി​ൽ​ ​നി​ന്നും​ ​വി​വ​ര​ങ്ങ​ൾ​ ​ശേ​ഖ​രി​ക്കും.​ ​ആ​ന​ന്ദി​ന് ​സാ​മ്പ​ത്തി​ക​ ​ബു​ദ്ധി​മു​ട്ടു​ണ്ടാ​യി​രു​ന്നോ​ ​എ​ന്നും​ ​അ​ന്വേ​ഷി​ക്കും.​ ​ആ​ത്മ​ഹ​ത്യ​കു​റി​പ്പി​ൽ​ ​പ​റ​യു​ന്ന​ ​മ​ണ്ണു​ ​മാ​ഫി​യ​യി​ൽ​ ​നി​ന്നു​ൾ​പ്പെ​ടെ​ ​എ​ന്തെ​ങ്കി​ലും​ ​ഭീ​ഷ​ണി​ക​ൾ​ ​ആ​ന​ന്ദി​ന് ​ഉ​ണ്ടാ​യി​രു​ന്നോ​യെ​ന്നും​ ​അ​ന്വേ​ഷി​ക്കും.​ ​മ​രി​ക്കു​ന്ന​തി​ന് ​തൊ​ട്ടു​മു​മ്പു​ള്ള​ ​ഫോ​ൺ​ ​കാ​ളു​ക​ളു​ടെ​ ​വി​വ​ര​ങ്ങ​ളും​ ​ശേ​ഖ​രി​ക്കും.​ ​

സി.​പി.​എ​മ്മു​മാ​യി ച​ർ​ച്ച​ ​ന​ട​ത്തി

ആ​ന​ന്ദ് ​സി.​പി.​എ​മ്മു​മാ​യി​ ​ച​ർ​ച്ച​ ​ന​ട​ത്തി​യി​രു​ന്നുവെന്ന് ​തൃ​ക്ക​ണ്ണാ​പു​ര​ത്തെ​ ​എ​ൽ.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​ ​അ​ജി​ൻ.​ ​സി.​പി.​എ​മ്മി​ൽ​ ​പ്ര​വ​ർ​ത്തി​ക്കാ​ൻ​ ​ആ​ന​ന്ദ് ​ആ​ഗ്ര​ഹം​ ​പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.​ ​ബ്രാ​ഞ്ച് ​സെ​ക്ര​ട്ട​റി​യെ​യും​ ​മ​റ്റ് ​പ്രാ​ദേ​ശി​ക​ ​നേ​താ​ക്ക​ളേ​യും​ ​സ​മീ​പി​ച്ചു.​ ​