ഡോളി സർവീസ് വൈകി

Monday 17 November 2025 12:38 AM IST

ശബരിമല: പമ്പയിൽ നിന്ന് പ്രായമായവരും ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരുമായ അയ്യപ്പഭക്തർ ആശ്രയിക്കുന്ന ഡോളി സർവീസ് തുടങ്ങാൻ വൈകിയത് തീർത്ഥാടകരെ ദുരിതത്തിലാക്കി.ദേവസ്വം മരാമത്ത് ഉദ്യോഗസ്ഥരും വിജിലൻസും ചേർന്ന് ഡോളിയും തൊഴിലാളികളേയും പരിശോധിച്ച് നമ്പർ നൽകാൻ വൈകിയതാണ് സർവീസ് താമസിക്കാൻ കാരണമായത്. ഉച്ചക്ക് 2.30ന് മൂന്ന് ഡോളികൾ മാത്രമാണ് പരിശോധന നടത്തി സർവീസിന് അനുവദിച്ചത്. ഇവർ ഭക്തരിൽ നിന്നും അമിത കൂലി ഈടാക്കിയതായി ആരോപണം ഉയർന്നു. വൈകിട്ട് അഞ്ചിന് ശേഷമാണ് പരിശോധന പൂർത്തിയാക്കി പൂർണതോതിൽ സർവീസ് തുടങ്ങിയത്.