ബി.എൽ.ഒയുടെ ആത്മഹത്യ: ഉത്തരവാദി തിരഞ്ഞെടുപ്പ് കമ്മിഷനെന്ന് ചെന്നിത്തല

Monday 17 November 2025 12:44 AM IST

കൊച്ചി: കണ്ണൂരിലെ ബി.എൽ.ഒയുടെ ആത്മഹത്യയുടെ ഉത്തരവാദിത്വം തിരഞ്ഞെടുപ്പ് കമ്മിഷനാണെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല മാദ്ധ്യമങ്ങളോട് പറഞ്ഞു. എസ്.ഐ.ആറിന്റെ പേരിൽ അമിത സമ്മർദ്ദമാണ് ഉദ്യോഗസ്ഥർക്കു നൽകുന്നത്.

ബി.ജെ.പിയിലെ പ്രാദേശിക നേതാക്കൾ ആത്മഹത്യ ചെയ്യുന്നത് നിത്യസംഭവമാണ്. മാഫിയകളുടെ പിടിയിലായ ബി.ജെപി രാഷ്ട്രീമായി അധഃപതിച്ചു. വലിയ വാഗ്ദാനങ്ങൾ നൽകി പലരെയും കൊണ്ടുവരികയും കറിവേപ്പില പോലെ എടുത്തുകളയുകയും ചെയ്യുന്നു. മാഫിയ തലവന്മാർക്കാണ് ബി.ജെ.പിയിൽ സ്വാധീനം. ഒരു രാഷ്ട്രീയ പാർട്ടിയിലും നടക്കാത്ത സംഭവങ്ങളാണ് രാജീവ് ചന്ദ്രശേഖർ വന്നശേഷം നടക്കുന്നത്.

ബീഹാറിലെ പരാജയ കാരണങ്ങൾ വിശദമായി പരിശോധിക്കും. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലല്ല തിരഞ്ഞെടുപ്പിനെ നേരിട്ടത്, മഹാഗഡ്ബന്ധൻ എന്ന സഖ്യത്തിന്റെ നേതൃത്വത്തിലാണ്. കോൺഗ്രസ് ജൂനിയർ പാർട്ണർ മാത്രമാണ്.