സി.എ.ജി ഓഫീസ് ഒഫ് ദ ഇയർ അവാർഡ് കേരള എ.ജിക്ക്
തിരുവനന്തപുരം: അക്കൗണ്ടസ് ആൻഡ് എന്റൈറ്റിൽമെന്റ് പ്രവർത്തനങ്ങളിലെ മികവിനുള്ള കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഒഫ് ഇന്ത്യയുടെ (സി.ആന്റ് എ.ജി) ഓഫീസ് ഒഫ് ദ ഇയർ അവാർഡ് കേരള അക്കൗണ്ടന്റ് ജനറൽ ഓഫീസിന് ലഭിച്ചു. കഴിഞ്ഞ വർഷത്തേതിലും മികച്ച പുരോഗതി കൈവരിച്ചതിനുള്ള എ ആന്റ് ഇ ഓഫീസ് എന്ന അംഗീകാരവും കേരളം നേടി.
ന്യൂഡൽഹിയിൽ നടന്ന ഓഡിറ്റ് ദിവസ് ആഘോഷ പരിപാടിയിൽ ഡെപ്യൂട്ടി കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ സുബൈർ മാലിക്ക് കേരള അക്കൗണ്ടന്റ് ജനറൽ (എ ആൻഡ് ഇ) അതൂർവ സിൻഹയ്ക്ക് അവാർഡ് കൈമാറി. ഡെപ്യൂട്ടി കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ജയന്ത് സിൻഹ, സി.എ.ജി കെ.സഞ്ജയ് മൂർത്തി എന്നിവരും പങ്കെടുത്തു.
ഫോട്ടോ:
കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഒഫ് ഇന്ത്യയുടെ ഓഫീസ് ഒഫ് ദ ഇയർ അവാർഡ് കേരള അക്കൗണ്ടന്റ് ജനറൽ അതൂർവ സിൻഹ ഡെപ്യൂട്ടി കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ സുബൈർ മാലിക്കിൽ നിന്ന് ഏറ്റുവാങ്ങുന്നു