ഹരിതച്ചട്ടം ഹാൻഡ് ബുക്ക് പുറത്തിറക്കി
Monday 17 November 2025 12:51 AM IST
തിരുവനന്തപുരം:തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി ശുചിത്വമിഷൻ തയ്യാറാക്കിയ ഹരിതച്ചട്ടപാലനം -സംശയങ്ങളും മറുപടികളും എന്ന ഹാൻഡ്ബുക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ. ഷാജഹാൻ പ്രകാശനം ചെയ്തു. തദ്ദേശ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ടി.വി.അനുപമ,ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ യു.വി.ജോസ്, കമ്മിഷൻ സെക്രട്ടറി ബി.എസ്.പ്രകാശ്, ക്ലീൻ കേരള കമ്പനി മാനേജിംഗ് ഡയറക്ടർ ജി.കെ. സുരേഷ് കുമാർ, മലിനീകരണ നിയന്ത്രണ ബോർഡ് ചെയർപേഴ്സൺ എസ്.ശ്രീകല തുടങ്ങിയവർ പങ്കെടുത്തു.