പ്രതിഷേധം

Monday 17 November 2025 12:52 AM IST

മലപ്പുറം: വിദ്യാഭ്യാസം, വിവാഹ ധനസഹായം, വിവിധ സ്‌കോളർഷിപ്പുകൾ ഉൾപ്പെടെ പട്ടികജാതി, പട്ടിക വർഗ്ഗ വിഭാഗങ്ങളുടെ 158 കോടി രൂപയുടെ ഫണ്ട് വകമാറ്റി ചെലവഴിച്ച സംസ്ഥാന സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് നവംബർ 22ന് കളക്ടറേറ്റ് പടിക്കൽ പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്താൻ എസ്.സി, എസ്.ടി ജില്ലാ സംയുക്ത സമിതി യോഗം തീരുമാനിച്ചു. കെ.പി.എം.എസ് പാലക്കാട് ജില്ലാ സെക്രട്ടറി ആറുച്ചാമി യോഗം ഉദ്ഘാടനം ചെയ്തു. സമിതി ജില്ലാ പ്രസിഡന്റ് ശിവദാസൻ ഉള്ളാട് അദ്ധ്യക്ഷത വഹിച്ചു. സ്വതന്ത്ര കണക്കൻ മഹാ സഭ സംസ്ഥാന സെക്രട്ടറി പി.കെ. രാജൻ മുഖ്യാതിഥിയായി. ജില്ലാ സെക്രട്ടറി ചന്ദ്രൻ പരിയാപുരം, കൃഷ്ണൻ മഞ്ചേരി, രവിദാസ് വണ്ടൂർ, സി.പി. ഉണ്ണികൃഷ്ണൻ, ടി.പി. ബാലൻ, കൃഷ്ണൻ തെന്നല, മുരളി കൊളത്തൂർ, ഉദയഭാനു ചെറുതുരുത്തി, സുകുമാരൻ മുണ്ടുപറമ്പ്, ജാനു തുടങ്ങിയവർ സംസാരിച്ചു.